തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള മുഖ്യമന്ത്രി പണറായി വിജയന്റെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചും. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാവുന്നതാണെന്നും ഗവര്‍ണറോട് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കി.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തണമെന്നാണ് ഗവര്‍ണറോട് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ സജി ചെറിയാനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്കെടുക്കാമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സജി ചെറിയാന്‍ ഭരണഘടനെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സജി ചെറിയാന്റെ തിരിച്ചുവരില്‍ വ്യാപകമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാരന്‍ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നാമ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.