തിരുവനന്തപുരം: നവകേരള നിർമ്മിതിക്കായി ഒരുമാസത്തെ ശമ്പളം നൽകാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരള സമൂഹം. സാധാരണക്കാർക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ പല പ്രമുഖരും ഇതിനോടകം തന്നെ ഒരു മാസത്തെ ശമ്പളം പ്രഖ്യാപിച്ചു കഴിഞ്ഞു. ഗവർണറും ഡി.ജി.പി യും ഇതിൽ ഉൾപ്പെടുന്നു.
ഇന്നലെയാണ് ഒരുമാസത്തെ ശമ്പളം നവകേരള നിർമ്മിതിക്കായി നൽകാൻ മുഖ്യമന്ത്രി ആഹ്വനം ചെയതത്. ഇതിന് പിന്നാലെയാണ് ഗവർണർ പി. സദാശിവം തുക ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും ഗവർണര്‍ പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹറയും തന്റെ ഒരുമാസത്തെ ശമ്പളം നൽകുമെന്നറിയിച്ചിട്ടുണ്ട്. സഹപ്രവർത്തകരും ആഹ്വാനം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങും, ഡി.ജി.പി എ ഹേമചന്ദ്രനും ഒരുമാസത്തെ ശമ്പളം വാഗ്ദനം ചെയ്തിട്ടുണ്ട്. സേനംഗങ്ങളോടും ആഹ്വാനം ഏറ്റെടുക്കാൻ ഇവർ ആവശ്യപ്പെട്ടിട്ടു.നിരവധി ജനപ്രതിനിധികളാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം എറ്റെടുത്തിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ യും ശമ്പള തുക നൽകുമെന്നറിയിച്ചിട്ടുണ്ട്.
അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദും കെ.എം.ആർ.എൽ ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഫയും ശമ്പളം നൽകുമെന്നറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസ്സോസിയേഷനിലെ അംഗങ്ങളായ 3700 ഉദ്യോഗസ്ഥരും അവരുടെ ഒരുമാസത്തെ ശമ്പളം വാഗ്ദനം ചെയ്തിട്ടുണ്ട്.
ഇന്നലെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡാ ഗേറ്റ്സും കേരളത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് നൽകുക.