കേരളത്തിലെ ക്രമസമാധാന സ്ഥിതി കേന്ദ്രത്തെ അറിയിച്ചതായി ഗവർണർ പി സദാശിവം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയാണ് ഫോണിലൂടെ സ്ഥിതിഗതികൾ ധരിപ്പിച്ചത്. നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്നാഥ് സിങ് നിർദേശം നൽകി.വി മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി എംപി മാർ ഇന്നലെ രാജ്‌നാഥ് സിങിനെ നേരിൽ കണ്ട് പരാതി സമർപ്പിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപ്പെടൽ.

അതേസമയം അക്രമസംഭവങ്ങളിൽ ഇതുവരെ 3282 പേരെ അറസ്റ്റിലായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 2795 പേർക്ക് ജാമ്യം ലഭിച്ചപ്പോൾ 487 പേർ റിമാൻഡിലാണ്.

ഹർത്താലിന് ശേഷം രണ്ട് ദിവസം പിന്നിടുമ്പോഴും അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ രാത്രി കണ്ണൂരില്‍ തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. ഇതിന് പിന്നാലെ ബിജെപി നേതാവ് വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.