മന്ത്രി ജലീൽ അദാലത്തിൽ പങ്കെടുത്തത് ചട്ടവിരുദ്ധം; ആവർത്തിക്കരുതെന്ന് ഗവർണറുടെ മുന്നറിയിപ്പ്

മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതും ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala Governor, കേരള ഗവര്‍ണര്‍, Governor Arif Mohammad Khan, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, Governor Arif Mohammad Khan against Kerala legislative assembly resolution, പൗരത്വനിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍,  Kerala legislative assembly, കേരള നിയമസഭ, Anti CAA Protest, പൗരത്വവിരുദ്ധ പ്രക്ഷോഭം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Indian History Congress, ഇന്ത്യൻ ചരിത്ര കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ഫയൽ അദാലത്തിൽ മന്ത്രി കെ.ടി.ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുത്തത് ചട്ടവിരുദ്ധമെന്ന് ഗവർണർ. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതും ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഗവർണർ റിപ്പോർട്ട് തയ്യാറാക്കിയതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ചാന്‍സ്‍ലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവില്‍ പറയുന്നു. അദാലത്തിലെ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അദാലത്തിൽ തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സർവകലാശാലാ അധികൃതർക്ക് നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്നു സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സർവകലാശാല ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സർവകലാശാലയുടെ ആഭ്യാന്തര കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപ്പെടാൻ പാടില്ലെന്ന 2003ലെ സുപ്രീംകോടതി ഉത്തരവും ഗവർണർ ചൂണ്ടികാട്ടി. നടന്നതൊക്കെ നടന്നു കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ലന്നും മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഇടപെട്ടെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഗവർണറുടെ അനുമതി കൂടാതെയാണ് ജലീൽ അദാലത്തിൽ പങ്കെടുത്തതെന്നും സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണ്ണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Governor arif mohammed khan report against kt jaleel

Next Story
എന്തിനാണ് ഇങ്ങനെ ഒരു കോർപ്പറേഷൻ; കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതിKochi Corporation, കൊച്ചി കോർപ്പറേഷൻ, Kerala High court, കേരള ഹൈക്കോടതി. kochi roads, കൊച്ചി റോഡുകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com