scorecardresearch

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെ; മുഖ്യമന്ത്രിയെ തള്ളി ഗവർണർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല, എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവർണർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല, എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവർണർ

author-image
WebDesk
New Update
kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, കേരള വാർത്തകൾ, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഭരണഘടനാപരമായി സംസ്ഥാനത്തിന്റ തലവൻ താൻ തന്നെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല. എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവർണർ ആവർത്തിച്ചു.

Advertisment

സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാൻ താനില്ലെന്നും എന്നാൽ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ ഞാനാണെന്നിരിക്കെ പ്രോട്ടോകോൾ പ്രകാരം തന്നെ അറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ കോടതിയെ സമീപിച്ചതിൽ ഗവർണർ ഇന്നലെ ശക്തമായി ആഞ്ഞടിച്ചിരുന്നു. സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും ഗവർണർ റബ്ബർ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

എന്നാൽ സംസ്ഥാനത്തിന് മേൽ റസിഡന്റ്മാരില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ നാട്ടുരാജ്യങ്ങൾക്ക് മുകളിൽ ബ്രിട്ടീഷുകാർ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.

നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ ഗ​വ​ർ​ണ​ർ എ​തി​ർ​ത്തി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​ർ അ​ന്നു പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Advertisment

കേ​ന്ദ്രം പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പുന​ൽ​കു​ന്ന തു​ല്യ​ത​യു​ടെ ലം​ഘ​ന​മാ​ണ് ഈ ​നി​യ​മ​മെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: