scorecardresearch

'വി സിമാര്‍ രാജി നിഷേധിച്ചതിന് പിന്നില്‍ സര്‍ക്കാര്‍'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

സുപ്രീംകോടതി വിധി പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം

സുപ്രീംകോടതി വിധി പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം

author-image
WebDesk
New Update
pinarayi vijayan, arif mohammad khan, ie malayalam

ബില്ലുകളില്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാനുള്ള തന്റെ നിര്‍ദേശം നിഷേധിച്ചതിന് പിന്നില്‍ സര്‍ക്കാരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമ വാര്‍ത്തകള്‍ ചൂണ്ടികാണിച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. വിസിമാര്‍ രാജി വെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment

സുപ്രീംകോടതി വിധി പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. വിസി നിയമത്തിന്റെ രീതിയാണ് സുപ്രീംകോടതി പരാമര്‍ശിച്ചത്. ഇതനുസരിച്ചാണ് വിസിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതും നടപടികള്‍ എടുത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജി വെക്കാത്ത വൈസ് ചാന്‍സലറമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്'. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ ആലോചിക്കണമായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരുടെ മാത്രം കാര്യമല്ല. മറ്റു രണ്ട് സർവകലാശാലകളിലെ വിസിമാരുടെ കാര്യവും പരിശോധിച്ചു വരികയാണ്. ഓണാഘോഷത്തിന് തന്നെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ കീഴ്‌വഴക്കം ലംഘിച്ചു. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല, മാധ്യമങ്ങളോട് തനിക്ക് ബഹുമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടികാണിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓര്‍മ്മിക്കുന്നില്ലെയെന്നും ഗവര്‍ണര്‍ ചോദിച്ചു. രാവിലത്തെ തന്റെ പെരുമാറ്റം മോശമെന്ന് കരുതരുത് മാധ്യമപ്രവര്‍ത്തകരുടെ വേഷം ധരിച്ച പാര്‍ട്ടി കേഡറുകളോടാണ് പ്രശ്‌നമുള്ളത്. ചെപ്പടി വിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പടിവിദ്യയാകാം. പിണറായിയുടെ പ്രസംഗം എടുത്ത് പറഞ്ഞ് ഗവര്‍ണര്‍ പറഞ്ഞു.

Advertisment

സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയര്‍ത്ത് സംസാരിച്ചത്. പാര്‍ട്ടി കേഡര്‍ ആളുകള്‍ ജേണലിസ്റ്റ് ആണെന്ന രീതിയില്‍ വന്നിരിക്കുന്നു. സംസാരിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് രാജ് ഭവനിലേക്ക് വരാം എന്നായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്.

ചരിത്ര കോണ്‍ഗ്രസ് സംഭവങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ കണ്ണൂര്‍ വിസി മറുപടി നല്‍കിയില്ല. കണ്ണൂര്‍ വിസിയെ കഴിഞ്ഞ ദിവസം കോടതിയും വിമര്‍ശിച്ചു. വിസി അധികാരപരിധി ലംഘച്ചെന്ന് കോടതിയും പറഞ്ഞു. കുറ്റ കൃത്യം ചെയ്ത ആളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കും ? പ്രവൃത്തി ഇതായതുകൊണ്ടാണ് ക്രമിനല്‍ എന്ന് വിളിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Governor Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: