ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരിനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയപ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ പത്രപരസ്യം നൽകിയതിനെ വിമർശിച്ചായിരുന്നു ഗവർണറുടെ പ്രതികരണം.

Also Read: ഞാനായിരുന്നു അധികാരത്തിലെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേനെ: ഗവർണർ ആരിഫ് ഖാൻ

സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും ഏറ്റുമുട്ടാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read: 2016 ല്‍ നല്‍കിയ സത്യവാങ്‌മൂലം നിലനില്‍ക്കുന്നു; ശബരിമല സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ്

വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിന് പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും ഗവർണർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.