തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറായ താനാണെന്നും എന്നാല്‍ സര്‍ക്കാരിന് താല്പര്യം സര്‍വകലാശാലകള്‍ നിയന്ത്രിക്കുന്നതിലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സര്വകലകശാലകളില് സ്വജനപക്ഷപാതം പാടില്ല. കുട്ടികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാരിന് ആശങ്കയില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാനുളള ബില്‍ യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലില്‍ വലിയ കാര്യമില്ല. സര്‍ക്കാരിന്റെ അസ്വസ്ഥതയാണ് ബില്‍ വഴി വ്യക്തമാകുന്നത്. ഞങ്ങള്‍ പോരാട്ടത്തിലാണെന്ന് കേഡറുകളെ കാണിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അതേസമയം ബിജെപി നേതാക്കള്‍ ഉന്നയിച്ച പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാര്‍ട്ടി നേതാക്കള്‍ നല്കിയ പരാതിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂണ്‍ 10നാണ് കത്ത് കൈമാറിയത്. സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് പൊലീസ് നടപടികള്‍ എന്നതടക്കമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.