കോഴിക്കോട്: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സർക്കാരിന്റേത് മികവുറ്റ പ്രവർത്തനങ്ങളാണെന്ന് ഗവർണർ പറഞ്ഞു. “ജനങ്ങൾ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നു, ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്. സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ അവരെ പ്രോത്സാഹിപ്പിക്കും” ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Read Also: നല്ല മുഖപരിചയം, നിങ്ങളുടെ ആരെങ്കിലും സിനിമയിലുണ്ടോ? സഹയാത്രികന്റെ ചോദ്യത്തിന് മല്ലിക നൽകിയ മറുപടി

അതേസമയം, പ്രതിപക്ഷത്തെ ഗവർണർ വിമർശിച്ചു. ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഗവർണർ പറഞ്ഞു. വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം നിയമസഭ കഴിഞ്ഞദിവസം വോട്ടിനിട്ട് തള്ളിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്ന ഗവർണറുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഗവർണർ ആർഎസ്എസ് ഏജന്റാണെന്നും കേന്ദ്ര സർക്കാരിനു ഇഷ്‌ടമുള്ള കാര്യങ്ങൾ നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.