scorecardresearch

ഒന്നും പറയണ്ട; സര്‍ക്കാരിനെതിരെ വാളോങ്ങി ഗവര്‍ണര്‍, വിശദീകരണത്തില്‍ അതൃ‌പ്‌തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
New Update
ഒന്നും പറയണ്ട; സര്‍ക്കാരിനെതിരെ വാളോങ്ങി ഗവര്‍ണര്‍, വിശദീകരണത്തില്‍ അതൃ‌പ്‌തി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവർണർ വീണ്ടും രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സർക്കാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സർക്കാരിനെതിരെ ഗവർണർ വീണ്ടും വിമർശനമുന്നയിച്ചത്.

Read Also: നിങ്ങള്‍ക്ക് പരീക്ഷകളെ പേടിയാണോ? വിദ്യാര്‍ഥികള്‍ക്ക് മോദി നല്‍കിയ ഉപദേശം കേള്‍ക്കൂ

"സംസ്ഥാനത്തെ ഭരണസംവിധാനം തകരാൻ അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. രാഷ്‌ട്രപതി ഒപ്പുവച്ച നിയമത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ഗവർണർ ആവർത്തിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് നിരീക്ഷിക്കും. തുടർ നടപടികൾ എന്താണെന്ന് ഇപ്പോൾ വിശദീകരിക്കാൻ സാധിക്കില്ല," ഗവർണർ പറഞ്ഞു

Advertisment

സർക്കാരിന്റെ വിശദീകരണം ഗവർണർ പൂർണ്ണമായി തള്ളി. തന്നെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് തെറ്റാണെന്ന് ഗവർണർ പറഞ്ഞു. ഗവർണർ പദവി എടുത്തുകളയമെന്ന സിപിഎം വിമർശനത്തെ ഗവർണർ പരിഹസിച്ചു. അങ്ങനെയൊരു സ്ഥിതിയിലല്ല സിപിഎമ്മെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ, സർക്കാരുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.

Read Also: ടിക്‌ടോക് വീഡിയോയുമായി ‘വാനമ്പാടി’ നായിക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർക്ക് സർക്കാർ നേരത്തെ വിശദീകരണം നൽകിയിരുന്നു. സർക്കാർ മനപൂർവ്വം ഒരു ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്നും ഗവർണറെ അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.

താൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ ലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Governor Pinarayi Vijayan Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: