/indian-express-malayalam/media/media_files/2025/12/17/sabarimala-parady-song-2025-12-17-12-02-56.jpg)
പാരഡി പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് നിർദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം 'പോറ്റിയേ കേറ്റിയേ' പാട്ടിൽ യുടേൺ എടുത്ത് സർക്കാർ. പുതിയ കേസ് വേണ്ടെന്നാണ് സർക്കാരിൻറെ നിർദേശം. കഴിഞ്ഞ ദിവസം എടുത്ത കേസിൽ മെല്ലെപ്പോക്കെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
Also Read:ശബരിമല സ്വർണക്കൊള്ള; ജാമ്യംതേടി പത്മകുമാർ ഹൈക്കോടതിയിൽ
പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് എഡിജിപി ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
Also Read:ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി
അതേസമയം, ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയിരുന്നു. പാട്ട് നീക്കണം എന്ന പോലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ കത്ത് നൽകിയത്. പാട്ട് നീക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു പാട്ടിന്റെ അണിയറക്കാരുടെ പ്രതികരണം.
തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സൈബർ പോലീസ് കേസ് എടുത്തത്. മതവിദ്വേഷം ഉണ്ടാക്കുന്നകാര്യങ്ങൾ പാട്ടിലുണ്ടെന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി. സിപിഎം സമ്മർദ്ദവും അതിവേഗത്തിൽ കേസ് എടുത്തതിന് പിന്നലുണ്ടായിരുന്നു.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും
പാട്ടുകാരനെയും പാട്ടെഴുത്തുകാരനെയും പ്രതിയാക്കിയതിനെതിരെ വലിയ പ്രതിഷേധമണ് ഉയർന്നത്. മൊഴി നൽകാൻ മറ്റന്നാൾ ഹാജരാകുമെന്ന് പരാതിക്കാരൻ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നാണ് പാട്ടെഴുത്തുകരാൻ കുഞ്ഞബ്ദുള്ള വ്യക്തമാക്കിയത്.
Read More:ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവം; എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us