Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഇ.പി.ജയരാജന്‍

വസന്ത കുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വസന്ത കുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്

EP Jayarajan, Pulwala Terror Attack, Jammu and Kashmir, Vasantha Kumar, Malayali Jawan, Wayanad, Dead Body, Indian Army, CRPF, Pakistan, India-Pakistan, IE Malayalam

തിരുവന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലക്കിടി സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇത് സംബന്ധിച്ച് ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ദുബായിലാണിപ്പോള്‍. അദ്ദേഹം തിരികെ എത്തിയതിന് ശേഷം ഉടനെ തന്നെ വസന്ത കുമാറിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. 18 വര്‍ഷം സൈനിക സേവനം പിന്നിട്ട വസന്ത കുമാര്‍ ലീവിന് വന്നതിന് ശേഷം കഴിഞ്ഞ ഒമ്പതാം തീയതിയാണ് മടങ്ങി പോയത്.

വസന്ത കുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വസന്ത കുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കോഴിക്കോട് വിമാനത്താവളത്തില്‍ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങിയ ഭൗതിക ശരീരം തുടര്‍ന്ന് വിലാപ യാത്രയോടെ വയനാട്ടിലേക്ക് കൊണ്ടു പോയി. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന-സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government will take cares of vasanthakumars family says ep

Next Story
ഒന്നര നൂറ്റാണ്ടിന് അപ്പുറത്ത് നിന്നൊരു പൈതൃക തീവണ്ടി; ഒരു ഇടുക്കിക്കാരന്റെ യാത്രാനുഭവംheritage train service, booking, coal train, കൽക്കരി ട്രെയിൻ, travel experience, യാത്ര വിവരണം, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com