കൃത്രിമ കാലുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടിനടക്കുന്ന ശ്യാമിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

ശ്യാംകുമാറിന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു

കൊച്ചി: കൃത്രിമ കാലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന ശ്യാംകുമാറിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൃത്രിമ കാലുപയോഗിച്ച് പ്രളയ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന എംജി കോളേജിലെ വിദ്യാര്‍ഥിയെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞതെന്ന് കെ.കെ.ശൈലജ പറഞ്ഞു. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

രോഗവിവരങ്ങളെക്കുറിച്ച് ഡോക്ടറുമായി സംസാരിച്ചു എന്നും ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ ഡോക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ ശ്യാമിന് സാധിക്കട്ടെ എന്നും കെ.കെ.ശെെലജ ഫെയ്സ്ബുക്കിൽ കുറിച്ചു.

ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകൾ തന്നെ അതിശയിപ്പിച്ചതായി മന്ത്രി പറഞ്ഞു. വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടർ ശ്യാമിനെ കുറിച്ച് പറഞ്ഞു നിർത്തിയത്. ഈ ശാരീരിക ക്ലേശങ്ങൾക്കിടയിലും ശ്യാം സൈക്ലിങ് നടത്തുമെന്നത് ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ശ്യാമിന്റെ കരുത്തെന്നും മന്ത്രി കുറിച്ചു.

തിരുവനന്തപുരം എം.ജി.കോളേജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്യാം. ശ്യാമിന്റെ വലത് കാല്‍ കൃത്രിമ കാലാണ്. ഡയാലിസിസ് നടത്തുന്നതിനായി കൈയില്‍ എ.വി ഫിസ്റ്റുല ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. പതിനാല് ശസ്ത്രക്രിയകള്‍ക്കും ഈ പ്രായത്തിനിടയില്‍ ശ്യാം വിധേയനായി. ശരീരിക അവശതകൾ വിലവയ്ക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് ശ്യാം കുമാർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government will take care of shyamkumars treatment says kk shailaja

Next Story
‘ആരും ആരുടേയും കടം എഴുതിത്തള്ളിയിട്ടില്ല’; റബ്‌കോയുടെ കടം എഴുതിത്തള്ളിയെന്ന പ്രചരണത്തിനെതിരെ തോമസ് ഐസക്kerala state budget 2019-20, kerala state budget 2019 amount, കേരള ബജറ്റ്, kerala budget 2019 total amount, കേരള ബജറ്റ് 2019-2020, kerala budget 2019, kerala budget 2019 amount, finance minister, dr tm thomas isaac, finance minister tm thomas isaac, state budget, kerala state budget, kerala state budget live, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com