തിരുവനന്തപുരം: ശംഖുമുഖത്ത് തിരയിൽപ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവന്‍ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്‍സണ്‍ സാഹസികമായി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍സന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.

വലിയതുറ തീരത്തു നിന്നുമാണ് കഴിഞ്ഞ ദിവസം ചെറിയതുറ സ്വദേശിയായ ജോൺസന്റെ  മൃതദേഹം കണ്ടെത്തിയത്. ഈ മാസം 21-നാണ് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ജോൺസൺ തിരയിൽപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം.

Read Also: അരുൺ ജെയ്റ്റ്‌ലി ഇനി ഓർമ; ചില അപൂർവ്വ ചിത്രങ്ങൾ

പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഇറങ്ങി. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. തുടർന്ന് ജോൺസനെ കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.  തിരച്ചിൽ ആരംഭിക്കാൻ വെകിയെന്ന് ആരോപിച്ച് തീരദേശവാസികൾ പ്രതിഷേധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.