Latest News

പന്തീരാങ്കാവ് യുഎപിഎ കേസ്: അവര്‍ പരിശുദ്ധരാണെന്ന ധാരണ വേണ്ടെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ പൊതു ശുചിമുറികള്‍ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍അങ്ങനെ പറയാന്‍ തയാല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരെന്തോ പരിശുദ്ധരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന ധാരണ വേണ്ട. അവര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് സമയമാകുമ്പോള്‍ വിശദമായി പറയാം.

യുഎപിഎക്ക് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ മുന്‍പും സംസ്ഥാനത്ത് യുഎപിഎ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പുനപ്പരിശോധന ആവശ്യമാകുന്ന ഘട്ടത്തില്‍ അതു ചെയ്യും. പുനപ്പരിശോധനാ നടപടി ഘട്ടത്തിനു മുന്‍പാണ്, യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ച് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: തര്‍ക്കം മൃതദേഹത്തോട് വേണ്ട; സഭാ തര്‍ക്കത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. നിയമസഭയ്ക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ട്. ആ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രമേയം പാസാക്കിയത്. അതില്‍ തെറ്റായി ഒന്നുമില്ല. നിസഹായമായി നിന്നുകൊടുക്കാന്‍ സാധിക്കില്ല.

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയ നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. രാജ്യത്തു നടക്കാന്‍ പാടില്ലാത്ത പലതും നടക്കുന്നതിനാല്‍ ഇങ്ങനെയൊരു കാര്യത്തിന് ഇപ്പോള്‍ സാധ്യതയുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വേണ്ട വേണ്ട പ്ലാസ്റ്റിക് വേണ്ട; സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു

സംസ്ഥാനത്ത് കൂടുതല്‍ പൊതു ശുചിമുറികള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുശുചിമുറികള്‍ നിര്‍മിക്കുകയെന്നത് പദ്ധതിയായി കണ്ട് ഈ വര്‍ഷം തന്നെ നടപ്പിലാക്കും. പന്ത്രണ്ടായിരത്തോളം ശുചിമുറികള്‍ നിര്‍മിക്കാനാണ് പദ്ധതി. തദ്ദേശഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും പൊതുശുചിമുറികള്‍ നിര്‍മിക്കുക. സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്ക് പ്രാധാന്യം നല്‍കും.

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പെട്രോള്‍ അടിക്കുന്നവര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇപ്പോഴുള്ളത്. അത് മറ്റുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തും. അവരുമായി സംസാരിച്ച് പെട്രോള്‍ പമ്പുകളില്‍ എല്ലാവര്‍ക്കും ശുചിമുറി സൗകര്യം ഉണ്ടാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും രാജ്യം ശ്രദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴയ്ക്ക് മുന്‍പ് സംസ്ഥാനത്തെ റോഡുകളെല്ലാം നന്നാക്കും. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള സൗകര്യം സൃഷ്ടിക്കും. യുവാക്കളുടെ നേതൃശേഷി വര്‍ധിപ്പിക്കാനുള്ള അക്കാദമികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government will build 12000 public toilets in kerala

Next Story
കവിയൂർ കേസ്: സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തളളി, തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്cbi, ie malayalam, സിബിഐ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express