കൊച്ചി: ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ കേസില്‍ തില്ലങ്കേരിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷ ദിവസമായ നവംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍ കുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും തടഞ്ഞുവെന്നാണ് കേസ്.

മൂഴിയാര്‍ പൊലീസ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ് എടുത്തിരുന്നു. തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.