കൊച്ചി: റബർ നിയമം റദ്ദാക്കാന്‍ കേന്ദ്ര സർക്കാർ നീക്കം. ഇതു സംബന്ധിച്ച കുറിപ്പ് തയ്യാറായെന്നും അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചനയെന്നും ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ റബർ വ്യാപാര മേഖലയെ നിയന്ത്രിക്കുന്നത് റബർ കര്‍ഷകരുടെ ഭരണഘടന എന്നു വിശേഷിപ്പിക്കാവുന്ന ഈ നിയമമാണ്. നിയമം ഇല്ലാതായാല്‍ റബർ കൃഷിയുടെ ഭാവിതന്നെ ആശങ്കയിലാകും.

റബർ നയം വേണ്ടെന്നു വെച്ചതും റബർ ബോര്‍ഡിന്റെ മേഖലാ ഓഫീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചതും നിയമം റദ്ദാക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചനകൾ. 1947ലെ റബ്ബര്‍ നിയമം കര്‍ഷകരെ സംബന്ധിച്ച് ഒരു സംരക്ഷണ കവചമായാണ് കണക്കാക്കുന്നത്. വ്യാപാരികള്‍ക്കും വന്‍കിട ഉൽപാദകര്‍ക്കുമുള്ള ലൈസന്‍സ് നല്‍കുക, കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുക, ആവശ്യമെങ്കില്‍ കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കുക, സ്വാഭാവിക റബറിന്റെ പരമാവധി വിലയോ കുറഞ്ഞവിലയോ രണ്ടുംകൂടിയോ നിശ്ചയിക്കുക തുടങ്ങിയ അധികാരങ്ങളാണ് റബർ ബോര്‍ഡിന് നിയമം നല്‍കുന്നത്. ഇന്ത്യയില്‍ കൈകാര്യം ചെയ്യപ്പെടുന്ന റബറിന്റെ ഗുണനിലവാരം നിശ്ചയിക്കാനും അത് പരിശോധിച്ച് ഉറപ്പുവരുത്താനും നിയമപ്രകാരം ബോര്‍ഡിന് കഴിയും.

അന്താരാഷ്ട്രക്കരാറുകള്‍ അനുസരിച്ച് ഇപ്പോള്‍ പരമാവധി ഇറക്കുമതിത്തീരുവ 25 ശതമാനമാണ്. നിയമം ഇല്ലാതായാല്‍ ഇത് എത്രവേണമെങ്കിലും കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇന്ത്യയിലെ വ്യവസായികളുടെ ആവശ്യവും ഇതാണ്. വിപണിയില്‍നിന്ന് സംഘടിതമായി മാറിനിന്ന് വിലയിടിക്കുന്ന തന്ത്രം ഇപ്പോള്‍ത്തന്നെ വന്‍കിട ടയര്‍ കമ്പനികള്‍ പയറ്റാറുണ്ട്. പുതിയ സാഹചര്യത്തില്‍ എല്ലാ നിയന്ത്രണങ്ങളും വ്യവസായികളുടെ കൈയിലാകുമെന്നാണ് ആശങ്ക. നിയമം റദ്ദാക്കുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് ഇപ്പോള്‍ വില കുറഞ്ഞതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച വരെ ജി.എസ്.ടി.യെക്കുറിച്ചുള്ള ആശങ്കയായിരുന്നു. എന്നാല്‍ റബ്ബര്‍, കാപ്പി, തേയില എന്നിവയുടെ നികുതി അഞ്ചുശതമാനമായി നിലനിര്‍ത്തിയതോടെ ആശങ്ക ഒഴിവായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിയമം റദ്ദാക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്.

​അതേസമയം, റബർ ബോ​ർ​ഡി​ന്‍റെ മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ തീ​രു​മാ​ന​ത്തി​ൽ നിന്ന് പിന്നോട്ടില്ലെന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അറിയിച്ചു. ഓ​ഫീ​സു​ക​ൾ പൂ​ട്ടി​യ​തു കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നാ​ണെ​ന്നു മ​ന്ത്രി അവകാശപ്പെട്ടു.ദേ​ശീ​യ റ​ബ​ർ ന​യം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​നം കോ​ട്ട​യ​ത്തുനി​ന്നു മാ​റ്റി​ല്ലെ​ന്നും റ​ബ​ർ, തേ​യി​ല, കാ​പ്പി, സ്പൈ​സ​സ് തു​ട​ങ്ങി​യ ക​മ്മോ​ഡി​റ്റി ബോ​ർ​ഡു​ക​ൾ സംയോജിപ്പിക്കി​ല്ലെ​ന്നും വാ​ണി​ജ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​തു മാ​ത്ര​മാ​ണ് ആ​ശ്വാ​സം. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ