എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്

ഇതിനായി 43941274 രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചു.

kk shailaja, ie malayalam

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടബാധ്യത എഴുതിത്തള്ളാന്‍ ഉത്തരവ്. മന്ത്രി കെകെ ശൈലജയാണ് ഉത്തരവ് അറിയിച്ചത്. 50000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതയാകും എഴുതിത്തള്ളുക. ഇതിനായി 43941274 രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചു.

ഉത്തരവ് പ്രകാരം 455 പേരുടെ കടങ്ങള്‍ എഴുതിത്തള്ളും. തുക കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്കാണ് അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.

എന്റോസള്‍ഫാന്‍ ദുരിതബാധിതരോട് നീതി കാട്ടണമെന്ന് ആവശ്യപ്പെട്ട് സമരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരസമിതിയുമായി ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government to write off debts of endosulfan victims

Next Story
മൂന്നാര്‍: സ്റ്റോപ് മെമ്മോ നല്‍കിയ സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് എം.എം മണിmm mani, munnar
The moderation of comments is automated and not cleared manually by malayalam.indianexpress.com