/indian-express-malayalam/media/media_files/uploads/2021/05/covid-cases-increasing-in-four-districts-says-cm-pinarayi-vijayan-500290-FI.png)
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, തു​വ​ര​പ​രി​പ്പ്, ​ഉ​ണ​ക്ക​ല​രി, വെ​ളി​ച്ചെ​ണ്ണ, ചാ​യ​പ്പൊ​ടി, ​മു​ള​കു​പൊ​ടി, ​മ​ഞ്ഞ​ൾ​പൊ​ടി, ​ഉ​പ്പ്, ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വയായിരിക്കും​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. റേഷന്‍ കടകള്‍ വഴി തന്നെയായിരിക്കും വിതരണമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കിറ്റുകള്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈക്കൊ എം ഡി കഴിഞ്ഞ ദിവസം ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും സൗജന്യ കിറ്റ് നല്‍കുക. ഉത്പന്നങ്ങളുടെ ലഭ്യത അനുസരിച്ച് കിറ്റില്‍ ഉള്‍പ്പെടുത്തുന്ന സാധനങ്ങളുടെ പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. കഴിഞ്ഞ തവണ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.