scorecardresearch

Onam Kit 2022: ഇത്തവണ ഓണക്കിറ്റിൽ എന്തൊക്കെ?

425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്

Onam Kit 2022: ഇത്തവണ ഓണക്കിറ്റിൽ എന്തൊക്കെ?
Kerala Onam List 2022 Items List

Onam Kit Kerala 2022 Items List: തിരുവനന്തപുരം: ഓണത്തിന് ഇത്തവണയും റേഷൻ കാർഡ് ഉടമകൾക്ക് സ​ർ​ക്കാരി​ന്‍റെ സൗജന്യ ഭ​ക്ഷ്യ​കി​റ്റ്. തുണി സഞ്ചി ഉൾപ്പെടെ 14 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ത​യ്യാ​റാ​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​പ്ലൈ​കോയ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Onam Kit Kerala 2022 Items List: തുണി സഞ്ചിക്കു പുറമെ കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ

  1. പ​ഞ്ച​സാ​ര (ഒ​രു കി​ലോ)
  2. ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ)
  3. തു​വ​ര​പ​രി​പ്പ് (250ഗ്രാം)
  4. ഉ​ണ​ക്ക​ല​രി (അ​ര കി​ലോ)
  5. വെ​ളി​ച്ചെ​ണ്ണ (അ​ര​ ലി​റ്റ​ർ)
  6. ചാ​യ​പ്പൊ​ടി (100 ഗ്രാം)
  7. മു​ള​കു​പൊ​ടി (100 ഗ്രാം)
  8. മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം)
  9. ഉ​പ്പ് (ഒ​രു കി​ലോ)
  10. ശ​ർ​ക്ക​ര​വ​ര​ട്ടി
  11. ക​ശു​വ​ണ്ടി
  12. ഏ​ല​ക്ക
  13. നെ​യ്യ്

സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ചിലപ്പോൾ ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കുമെന്നും അധികൃതർ പറഞ്ഞു. ഇതിനു പു​റ​മെ 1000 രൂ​പ​യു​ടെ ഭ​ക്ഷ്യ​കിറ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും.

425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും സൗജന്യ കിറ്റ് നല്‍കുക. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government to distribute free food kit during onam

Best of Express