Latest News

“സര്‍ക്കാര്‍ മുട്ടുമടക്കി”രമേശ് ചെന്നിത്തല

അറസ്റ്റ് ഒത്തുകളിയെന്ന് സംശയം, പ്രതികളെ സി പി എം സംരക്ഷിക്കുയയായിരുുന്നുവെന്നും പ്രതിപക്ഷനേതാവിന്റെ ആരോപണം.

;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സഹനസമരത്തിനും  പൊതുസമൂഹത്തിന്റെ രോഷാഗ്നിക്കും മുന്നില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. എന്നാൽ ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതു വരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. നെഹ്‌റു കോളേജ് മാനേജ്‌മെന്റുമായി അടുത്ത ബന്ധമാണ് സി.പി.എമ്മിനുള്ളത്. ഒരു സി.പി.എം മന്ത്രിയുടെ ഭാര്യ ജോലി ചെയ്തിരുന്ന കോളേജാണ് അത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ടിയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും മനസിലാക്കണം. മുഖ്യമന്ത്രിയുടെ അനാവശ്യപിടിവാശിയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്. നിരാഹാര സത്യാഗ്രഹം നടത്തുന്ന ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശി പിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിൽ എത്തി.
മകന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ആ അമ്മയും കുടുംബവും നടത്തിയ സഹന സമരം കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. നിസ്സഹായരായ ആ കുടുംബത്തിന്റെ സമരം തച്ചുടയ്ക്കാന്‍ എല്ലാ ഹീനമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. പൊലീസിനെ ഉപയോഗിച്ച് ആ അമ്മയെയും കുടുംബത്തേയും റോഡിലൂടെ വലിച്ചിഴപ്പിച്ചു. സഹായിക്കാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ കല്‍ത്തുറുങ്കിലടച്ചു. ആവര്‍ത്തിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. വഴിയെ പോയ തോക്ക് സ്വാമിയെ പിടികൂടി കുടുംബത്തോടൊപ്പം ചേര്‍ത്ത് അവരെ അപമാനിക്കാന്‍ ശ്രമിച്ചു. പക്ഷേ അസാധാരണ ധീരതയോയും ഇച്ഛാശക്തയോടെയുമാണ് ആ അമ്മയും കുടുംബവും സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് സഹനസമരത്തിലുറച്ചു നിന്നത്.

പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന കള്ളക്കഥയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചരിപ്പിച്ചത്. ഈ കുടുംബത്തിന്റെ ധീരമായ സഹന സമരത്തിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തത്.
ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് 89 ദിവസം കാത്തിരിക്കുകയും മുഖ്യമന്ത്രിയെപ്പോലും നേരില്‍ കാണുകയും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടിയ ശേഷമാണ് ആ അമ്മയും കുടുംബവും തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിന് മുന്നില്‍ എത്തിയത്. ഡി.ജി.പിയേ നേരില്‍ കണ്ട് പരാതി പറയാനുള്ള അവസരം പോലും നല്‍കാതെ കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ പൊലീസ് അവരെ  കൈകാര്യം ചെയ്തു.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചത്. ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ പോലുമിട്ടത്. ഇടിമുറിയിലെ രക്തക്കറ ഉള്‍പ്പടെ തെളിവുകളെല്ലാം നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നു.
ഇനിയെങ്കിലും ഒത്തു കളി അവസാനിപ്പിച്ച് ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക എന്ന കടമ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government succumbed to public opinion ramesh chennithala

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com