/indian-express-malayalam/media/media_files/uploads/2017/02/kummanam.jpg)
തിരുവനന്തപുരം: പയ്യന്നൂർ വധക്കേസിലെ പ്രതിയായ ആർഎസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജില്ലയിൽ അഫ്സ്‌പ പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഐഎമ്മിന്റെ ജില്ലാ നേത്രത്വത്തിന് ബിജുവിന്റെ കൊലപാതകത്തിൽ പങ്ക് ഉണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സിപിഐഎം ജില്ലയിൽ കലാപത്തിന് ശ്രമിക്കുകയാണ് എന്നും, ഇത് ഗവർണ്ണറുടെ ശ്രദ്ധയിൽ ഉടൻ എത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആർഎസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വനാം ചെയ്തിട്ടുണ്ട്. വൈകിട്ട് 3 മണിയോടെയാണ് കക്കാംപാറ സ്വദേശി ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ കൊലപ്പെടുത്തിയ കേസിലെ 12 ആം പ്രതിയാണ് ബിജു.
യ്യന്നൂർ പാലക്കോട് പാലത്തിന് മുകളിൽ വച്ചാണ് വെട്ടേറ്റത്. വാഹനത്തിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനാണ് ബിജുവിന് വെട്ടേറ്റത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.