താത്കാലിക നിയമന സ്ഥിരപ്പെടുത്തൽ തടയണമെന്ന് ഹർജി; കോടതി ഇടപെട്ടില്ല

സർക്കാരിന്റെ അവസാന കാലത്ത് അനുഭാവികളെ തിരുകി കയറ്റുന്ന നടപടിയാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: സർക്കാർ സർവീസിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടം രൂപീകരിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി. ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. താൽക്കാലിക നിയമനങ്ങളിലെ സ്ഥിരപ്പെടുത്തൽ തടയണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.

കെൽട്രോൺ പോലുള്ള കമ്പനികളിലടക്കം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും വിവിധ വകുപ്പുകളിലെ പിൻവാതിൽ നിയമനവും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം. താൽക്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശികളായ ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ എന്നിവർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

സർക്കാർ സർവീസിൽ താൽക്കാലിക നിയമനങ്ങൾ പാടില്ലെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നും സുപ്രീം കോടതി വിധി ഉണ്ടെന്നും സർക്കാർ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജി. സർക്കാരിന്റെ അവസാന കാലത്ത് അനുഭാവികളെ തിരുകി കയറ്റുന്ന നടപടിയാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചു. ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

Read More: ‘പരാതിയില്ല, ഇതിലും വലിയ ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്’; മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാൻ കഴിയാത്ത തസ്‌തികകളിലേക്കാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ നടന്ന തസ്‌തികകളിൽ പിഎസ്‌സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്താൻ സാധിക്കില്ല. ഇത്തരം വസ്‌തുതകൾ നിലനിൽക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസത്തെയും കാലയളവില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government service temporary appointment controversy high court

Next Story
‘പരാതിയില്ല, ഇതിലും വലിയ ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്’; മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടിLDF to Return Power, LDF To win 2021 Election, Pinarayi Vijayan to CM Again, ABP-C-Voter Survey, LDF, Election 2021, Kerala Election, Pinarayi Vijayan, Oommen chandy, CPIM, LDF, UDF, BJP, എൽഡിഎഫ് ഭരണത്തുടർച്ച, എൽഡിഎഫ് വീണ്ടും ഭരണത്തിലേക്ക്, എൽഡിഎഫിന് ഭരണത്തുടർച്ച, പിണറായി വീണ്ടും മുഖ്യമന്ത്രി, പിണറായി വീണ്ടും മുഖ്യമന്ത്രിയാവും, തിരഞ്ഞെടുപ്പ്, പിണറായി വിജയൻ, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, സി വോട്ടർ, സീ വോട്ടർ, എബിപി, എബിപി സിവോട്ടർ, സർവേ, malayalam news, kerala news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com