തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്. സ്‌കൂളുകളിലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ചാണ് വിവരങ്ങള്‍.

Read More: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍

അഞ്ചാം ക്ലാസില്‍ 44,636 കുട്ടികള്‍ പുതുതായി പ്രവേശനം നേടി. എട്ടാം ക്ലാസില്‍ 38,492 കുട്ടികളുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. അതേസമയം, അണ്‍ – എയ്ഡഡ് മേഖലയില്‍ 38,000 ലേറെ കുട്ടികള്‍ കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍ – എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവും ഉള്‍പ്പെടെ 37.16 ലക്ഷം കുട്ടികളാണ് പുതുതായി ചേര്‍ന്നവര്‍.

Khader Committee Report: കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് ഒരു ചരമക്കുറിപ്പ്

Kerala News Live ഇന്നത്തെ കേരള വാർത്തകൾ

കുട്ടികളുടെ എണ്ണം സംബന്ധിച്ച് അന്തിമ വിശകലനം നടത്തി കണക്ക് ‘സമ്പൂര്‍ണ’ സോഫ്റ്റ്‌വെയറില്‍ ഒദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 4.93 ലക്ഷം കുട്ടികള്‍ വര്‍ധിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.