scorecardresearch

Latest News

ലോക്ക്ഡൗൺ നാളെ രാവിലെ ആറു മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

പൊതുഗതാഗതം ഇല്ല, കടകൾ രാത്രി 7.30 വരെ മാത്രം. ബാങ്ക്, ഇൻഷുറൻസ്, പണമിടപാട് സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ ഇടപാടുകൾ നടത്താം

ernakulam, ernakulam district, kochi news, ernakulam news, ernakulam covid restrictions, ernakulam covid, kochi covid restrictions, എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ നിലവിൽ വരുന്ന ലോക്ക്ഡൗണിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ രാവില ആറു മുതല്‍ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.

അറിയാം നിയന്ത്രണങ്ങൾ

 • റോഡ്, ജലഗതാഗത സർവീസുകൾ ,മെട്രോ സർവീസ് ഉണ്ടാകില്ല
 • ചരക്കുനീക്കത്തിന് തടസമില്ല
 • * എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു
 • വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം
 • ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല
 • കോവിഡ് പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.
 • റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
 • എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം
 • ബാങ്ക്, ഇൻഷുറൻസ്, പണമിടപാട് സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ പ്രവര്‍ത്തിക്കാം. രണ്ടു മണിക്ക് അടയ്ക്കണം
 • മാധ്യമസ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം
 • നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പൊലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം
 • മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
 • വാക്സിൻ എടുക്കാൻപോകുന്നവർ ഇതുസംബന്ധിച്ച റജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം

Also Read: ലോക്ക്ഡൗൺ: മെമു അടക്കം കേരളത്തിലൂടെയുളള ട്രെയിൻ സർവീസുകൾ റദ്ദാക്കി

 • ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്
 • കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും.
 • പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി.ടി.എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്
 • അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
 • സായുധസേനാ വിഭാഗം, ട്രഷറി, സി.എൻ.ജി, എൽ.പി,ജി, പി.എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവർത്തിക്കും
 • തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും
 • ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും
 • ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government releases lockdown guidelines kerala