തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാരിന്റെ ഒദ്യോഗിക ച​ട​ങ്ങു​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​ക്കി. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ഏ​താ​ണെ​ങ്കി​ലും അ​ത് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പിന്റെ പുതിയ ഉ​ത്ത​ര​വ്.

ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, പ​ബ്ലി​ക് ഓ​ഫീ​സ്, വി​കാ​സ്ഭ​വ​ൻ, സ്വ​രാ​ജ് ഭ​വ​ൻ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഡ​യ​റ​ക്ട​റേ​റ്റ്/​ക​മ്മീ​ഷ​ണ​റേ​റ്റ്, ജി​ല്ലാ ക​ള​ക്ട്രേ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും ഇ​നി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ബാ​ധ​മാ​യി​രി​ക്കും. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​യ്ക്കാ​നും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നും ഉ​ത​കു​ന്ന​താ​ണ് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.