സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ചകളിൽ നൽകിയിരുന്ന അവധി നിർത്തലാക്കുന്നു

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ എല്ലാ ശനിയാഴ്‌ചകളിലും അവധി പ്രഖ്യാപിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് എല്ലാ ശനിയാഴ്‌ചയും നൽകിയിരുന്ന അവധി നിർത്തലാക്കുന്നു. ശനിയാഴ്‌ച നല്‍കിയിരുന്ന അവധി നിര്‍ത്തലാക്കി പ്രവര്‍ത്തന ദിനങ്ങള്‍ പഴയ പടിയാക്കാനാണ് സർക്കാർ തീരുമാനം.

Read Also: ആട് ആന്റണിയുടെ ജീവപര്യന്തം കോടതി ശരിവച്ചു; കേരളത്തെ ഞെട്ടിച്ച കൊലപാതകവും കള്ളനും

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ എല്ലാ ശനിയാഴ്‌ചകളിലും അവധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തി ദിവസം ആഴ്‌ചയിൽ അഞ്ചാക്കി ചുരുക്കുകയായിരുന്നു. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്‌ച ഒഴികെ ജനുവരി 16-ാം തിയതി മുതലുള്ള എല്ലാ ശനിയാഴ്‌ചകളും പ്രവർത്തി ദിവസമാക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government office holiday saturday cancels

Next Story
ആട് ആന്റണിയുടെ ജീവപര്യന്തം കോടതി ശരിവച്ചു; കേരളത്തെ ഞെട്ടിച്ച കൊലപാതകവും കള്ളനും
The moderation of comments is automated and not cleared manually by malayalam.indianexpress.com