ഇന്ന് മുതൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിൽ; വഞ്ചനാദിനം ആചരിക്കും

ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സമരം. ഇന്ന് വഞ്ചനാദിനവും തുടർന്നുള്ള ദിവസങ്ങളിൽ കരിദിനവും ആചരിക്കാനാണ് പദ്ധതി

doctor, mbbs, ie malayalam

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വഞ്ചനാദിനം ആചരിക്കും.

ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിയാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സമരം. ഇന്ന് വഞ്ചനാദിനവും തുടർന്നുള്ള ദിവസങ്ങളിൽ കരിദിനവും ആചരിക്കാനാണ് പദ്ധതി.

വിഐപി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്‌കരിക്കും. മാര്‍ച്ച് 10നു സെക്രട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂർ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.

Read More: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് രാഹുൽ ഗാന്ധി

2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായി. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

ഡോക്ടർമാർക്ക് കുടിശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാത്തത് പ്രതിഷേർധാർഹമാണ്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർധന നൽകി. എന്നാൽ സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നൽകിയില്ലെന്ന് കെജിഎംസിടിഎ ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government medical college doctors strike begins today

Next Story
Kerala Lottery Akshaya AK-487 Result: അക്ഷയ AK-487 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com