സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്ന് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം

രാവിലെ ഒപി പ്രവർത്തിക്കാത്തതിനാൽ രോഗികൾ വലയും

doctor, mbbs, ie malayalam

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. രാവിലെ രണ്ട് മണിക്കൂറാണ് ഒപി ബഹിഷ്‌കരിക്കുന്നത്. രാവിലെ എട്ട് മുതല്‍ 10 വരെയാണ് ബഹിഷ്‌കരണം. രാവിലെ ഒപി പ്രവർത്തിക്കാത്തതിനാൽ രോഗികൾ വലയും.

Read Also: Horoscope Today November 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നത്. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒപി പ്രവർത്തിക്കാത്തതിനാൽ രോഗികൾ വലയും.

Read Also: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ പകല്‍ സര്‍വിസ് ഇല്ല

2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പാക്കിയത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government medical college doctors boycotting op today

Next Story
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ പകല്‍ സര്‍വിസ് ഇല്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com