കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലെത്തിച്ച ഹൃദയം ലീനയിൽ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരം. ലാലിയുടെ ഹൃദയം ലീനയിൽ കൃത്യം 6.12 ന് മിടിച്ചു തുടങ്ങി.
തിരുവനന്തപുരം കിംസിൽ നിന്നും ഹൃദയവുമായി എയർ ആംബുലൻസിലാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍ലസായി ഉപയോഗിച്ചത്. നാല് മണിയോടെയാണ് കൊച്ചി ഹയാത്തിലെ ഹെലിപ്പാഡിൽ ഹെലികോപ്റ്റർ എത്തിയ ഹെലികോപ്റ്ററിൽ നിന്ന് വൈദ്യസംഘം മിനിറ്റുകൾക്കുള്ളിൽ ലിസി ആശുപത്രിയിലെത്തി.
സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് തിരിച്ചത്.

കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് തിരിക്കും. രാവിലെ 11 മണിയോടെയാണ് കിംസില്‍ ശസ്ത്രക്രിയ നടന്നത്.
പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സർക്കാർ ട്രഷറിയിൽ നിന്നും ഒന്നരക്കോടി രൂപ കൈമാറിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശനമുയര്‍ന്നു. എന്നാൽ പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.