കൊൽക്കത്ത: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയുടെ ആശ്രിതര്‍ക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു. തൊഴിലും നൈപുണ്യവും വകുപ്പാണ് ​ഈ തുക അനുവദിച്ചത്.

ആവാസ് പദ്ധതിയില്‍ മണിക്‌റോയി അംഗത്വമെടുത്തിട്ടില്ലെങ്കിലും കുടുംബത്തിന്റെ ഏക ആശ്രയയമായിരുന്നു അദ്ദേഹമെന്നതും ആശ്രിതരുടെ സ്ഥിതിയും പരിഗണിച്ച് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയായിരുന്നു.

ധനസഹായം മണിക് റോയിയുടെ യഥാര്‍ത്ഥ ആശ്രിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി ഉത്തരവായി.

കൊല്ലം അഞ്ചലിലെ പനയംചേരിയില്‍ കഴിഞ്ഞ മാസം 15നായിരുന്നു മണിക് റോയി മരണമടഞ്ഞത്. മോഷണകുറ്റം ആരോപിച്ച് ജൂൺ 24 ന് അഞ്ചൽ സ്വദേശികളായ ചിലർ ചേർന്ന് മണിക് റോയിയെ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിലേറ്റ പരുക്കുകളെ തുടർന്ന് ആശുപത്രിയിലായ മണിക് ​ സ്വാകാര്യ ആശുപത്രിയിൽ വച്ച് മരണമടയുണ്ടായത്. ഈ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More: സ്വന്തം നാട്ടിൽ നിന്നും 2500 കിലോമീറ്റർ അകലെ മരിക്കുമ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook