തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ല കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൻമേൽ സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കറ്റ് ജനറലാണ് നിയദോപദേശം മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയുടെ ഭാവി ചർച്ചചെയ്യാൻ ഇടത് മുന്നണി യോഗം വിളിച്ചു. ഞായറാഴ്ചയാണ് എൽഡിഎഫിന്റെ നിർണ്ണായക യോഗം.

ഇതിനിടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കാനം രാജേന്ദ്രൻ രംഗത്ത് എത്തി. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് കാനം രാജേന്ദ്രൻ സിപിഎം നേത്രത്വത്തെ അറിയിച്ചു. ഇന്ന് നടന്ന സിപിഐ എക്സിക്യുട്ടീവ് യോഗത്തിലാണ് കാനം രാജേന്ദ്രൻ ഇക്കാര്യം അറിയിച്ചത്. സിപിഎം കൂടി കൈവിട്ട സാഹചര്യത്തിൽ തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മർദ്ദം ഏറിവരികയാണ്.

ജില്ല കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നിലപാട് വന്നതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഹൈക്കോടതി വിധി എതിരായാൽ തോമസ് ചാണ്ടി രാജിവെക്കേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ