കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാല്‍ കര്‍ശന നടപടി വേണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായരാണ് ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാവിരുദ്ധമെന്നാണ് ഹർജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.