തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ്. 27,360 രൂപയില്‍ താഴെ ശമ്പളമുളളവര്‍ക്ക് 4,000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉല്‍സവബത്ത നൽകും. ജീവനക്കാർക്ക് ഓണം അഡ്വാന്‍സായി 15,000 രൂപ അനുവദിക്കാനും തീരുമാനമായി.
കോവിഡ് പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ നിന്നു കുറവു വരുത്താതെയാണ് ഇത്തവണയും ആനുകൂല്യങ്ങൾ നൽകുന്നത്.
Read Also: ഇപ്പോൾ ചിന്തിക്കേണ്ടത് ജനങ്ങളുടെ കാര്യമാണ്; രാമക്ഷേത്ര വിഷയത്തിൽ പിണറായി
ഓണം അഡ്വാൻസായി ലഭിക്കുന്ന 15,000 രൂപ പിന്നീട് ഗഡുക്കളായി തിരിച്ചടയ്‌ക്കണം. പാർട് ടെെം കണ്ടിൻജന്റ് ജീവനക്കാർക്ക് ഉൾപ്പെടെ 5,000 രൂപ മുൻകൂർ ഉണ്ടാകും. ഓഗസ്റ്റ് 24,25,26 തിയതികളിൽ വിതരണം പൂർത്തിയാക്കും.
പാർട് ടെെം കണ്ടിൻജന്റ്, കരാർ, ദിവസവേതനക്കാർ, സർക്കാർ വകുപ്പുകൾക്ക് പുറത്ത് നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാവർക്കും 1,200 രൂപ ഉത്സവബത്ത ഇനത്തിൽ ലഭിക്കും.