കൊച്ചി: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. ഡോക്ടർമാരുട ഒഴിവുകൾ നികത്താതെ അധികജോലിഭാരം ഏൽപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.

സമരത്തോടെ സർക്കാർ ആശുപത്രികളിലെ ഒപി വിഭാഗം പ്രവർത്തിക്കില്ലെന്ന് ഡോക്ടർമാർ നിലപാട് കടുപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ മാത്രമേ രോഗികളെ പരിചരിക്കൂ. അതേസമയം മെഡിക്കൽ കോളേജുകളിൽ സമരം നടത്തുന്നില്ല. മറ്റ് സർക്കാർ ആശുപത്രികളിൽ മാത്രമാണ് സമരം.

നേരത്തേ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിക്കാനുളള തീരുമാനം മുന്നൊരുക്കമില്ലാതെയാണെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഒപിയിൽ കയറാതെ വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. കയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റ് രണ്ട് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.