scorecardresearch

രക്ഷിതാക്കൾ ശ്രദ്ധിക്കുക; സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തി സർക്കാർ

25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം

25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം

author-image
Lijo T George
New Update
Kerala Education, Child rights commission, schools, schools in Kerala, Kerala Schools, കേരള സ്കൂൾ വിദ്യാഭ്യാസം

സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തി സർക്കാർ

Changes in Kerala School Timings: തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി സർക്കാർ. ഹൈസ്‌കൂളുകളുടെ സമയത്തിൽ അരമണിക്കൂർ വർധിപ്പിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്‌കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 

Advertisment

Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; കൊച്ചി ഉൾപ്പടെ മൂന്നിടത്ത് ഓറഞ്ച് അലർട്ട്

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യു.പി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.

Also Read:രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ

Advertisment

25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം.

Also Read:മൺസൂൺ; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം

അതേസമയം, പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. കെ.എസ്.ടി.എ. ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. പുതിയ വിദ്യാഭ്യാസ കലണ്ടർ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ അധ്യാപക സംഘടന എ.കെ.എസ്.ടി.യുവും എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. 

Read More

കപ്പലിലെ തീപിടുത്തം; മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും

School Kerala Schools

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: