Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

തന്ത്രി സ്ഥാനം ലഭിച്ചത് പരശുരാമനില്‍ നിന്നും, സര്‍ക്കാരും ദേവസ്വവും ചോദ്യം ചെയ്യരുത്: താഴമണ്‍ കുടുംബം

തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല

sabarimala, thanthri, kandararu rajeevararu, priest, government, ie malayalam, ശബരിമല, തന്ത്രി കുടുംബം, താഴമണ്‍ കുടുംബം, സർക്കാർ, ഐഇ മലയാളം

പത്തനംതിട്ട: തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴമണ്‍ കുടുംബം. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം പ്രസ്താവനയിലൂടെ പറയുന്നു.

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധി ക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താഴമണ്‍ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. താഴമണ്‍ കുടുംബത്തിന് ശബരിമല തന്ത്രി സ്ഥാനം ലഭിച്ചത് പരശുരാമനില്‍ നിന്നുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

”AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC 100 ലാണ് നല്‍കപ്പെട്ടത്. അത് പരശുരാമ മഹര്‍ഷിയാല്‍ കല്പിച്ചതുമാണ്. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ്. ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല” വാർത്താ കുറിപ്പില്‍ പറയുന്നു.

”ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്ക് അനുസൃതമാണ്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ്. അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം” എന്നും പ്രസ്താവനയില്‍ താഴമണ്‍ കുടുംബം പറയുന്നു.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണെന്നും തന്ത്രി കുടുംബം പറഞ്ഞു.

ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതും. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ അത് താഴമണ്‍ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണെന്നും തന്ത്രി കുടുംബം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government cant question us says thazhman family of priests in sabarimala

Next Story
മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപണംbjp leader killed, ബിജപി നേതാവ്,bjp kashmir,ബിജെപി കശ്മീർ, bjp leader killed in Kashmri, bjp leader, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com