scorecardresearch

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം ഇന്ന്

മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടർ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്

മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടർ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്

author-image
WebDesk
New Update
SIR

എസ്.ഐ.ആർ സർവ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്ഐആറിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സർവകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സർക്കാർ തീരുമാനം.

Advertisment

Also Read:തീവ്ര വോട്ടർ പട്ടിക പുതുക്കൽ: എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു

കേരളത്തിൽ എൻഡിഎ കക്ഷികൾ ഒഴികെയുള്ള പാർട്ടികൾ എസ്ഐആറിനെതിരാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുനഃപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോൺഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.

Also Read:സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കം; ബിഎൽഒമാർ ഇന്നു മുതൽ വീടുകളിലെത്തും

Advertisment

മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടർ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിഷയം കോടതിയിൽ ചോദ്യം ചെയ്യുന്നത് സർവ്വകക്ഷി യോഗ തീരുമാനപ്രകാരമായിട്ടായിരിക്കും. കേരളത്തിൽ ഇന്നലെ മുതൽ എസ്ഐആർ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎൽഒമാർ വീടുകൾ സന്ദർശനം തുടങ്ങിയിട്ടുണ്ട്.

Also Read:ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതിപ്പട്ടികയിൽ

പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. നടപടികൾ ഒരുമാസത്തോളം നീളും.പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡിസംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. കേരളം അടക്കം 12 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്‌ഐആർ നടപ്പാക്കുന്നത്.

Read More:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: