Latest News

അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് സ്റ്റേ

സ്കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സർക്കാർ വിശദീകരണം നൽകി. സ്കൂള്‍ കുട്ടികളുടെ അരി വിതരണം നേരത്തെ തുടങ്ങിയ നടപടിയെന്നാണ് വിശദീകരണം

ramesh chennithala, high court, ie malayalam

കൊച്ചി: മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്. വെള്ള-നീല കാർഡുടമകൾക്ക് 10 കിലോ അരി വീതം നൽകാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെത്തുടർന്നായിരുന്നു കമ്മിഷൻ തീരുമാനം.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് സർക്കാർ എടുത്ത തീരുമാനമാണെന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സർക്കാർ അറിയിച്ചു. നാളെയാണ് പണം അടക്കേണ്ട തിയതിയെന്നും നടപടി പൂർത്തിയാക്കിയെന്നും സർക്കാർ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് എടുത്ത തീരുമാനമാണെന്ന് അറിഞ്ഞില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പുതിയ അപേക്ഷ തന്നാൽ പരിഗണ‌ക്കാമെന്നും കമ്മിഷൻ അറിയിച്ചു. എന്നാൽ  പുതിയ അപേക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കമ്മിഷൻ നടപടി സ്റ്റേ ചെയ്തു.

സ്കുൾ കൂട്ടികൾക്കുള്ള അരി വിതരണവും കാർഡുടമകൾക്കുള്ള കിറ്റും അരിയും വിതരണവും ക്ഷേമ പെൻഷൻ വിതരണവും തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കമ്മിഷന് കത്ത് നൽകിയത്

അതേസമയം, കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരായ വിമർശനം മുഖ്യമന്ത്രി തുടരുകയാണ്. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Read More: മുഖ്യമന്ത്രിയെയും സ്പീക്കറെയും രക്ഷിക്കാൻ സിപിഎം ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്ന് രമേശ് ചെന്നിത്തല

“പ്രതിപക്ഷം, പ്രതിപക്ഷമെന്ന നിലയില്‍ നില്‍ക്കണം. അതൊരു പ്രതികാര പക്ഷമാകരുത്. മേയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നതുവഴി തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തടസപ്പെടുത്താനുമാണ് ശ്രമിച്ചത്. വിശേഷാവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമാകാന്‍ നേരത്തെ തന്നെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്,” കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാൻ സാധിച്ചുവെന്നും ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല. ഈസ്റ്റർ, വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രിൽ ആദ്യം നൽകുന്നത്. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാർച്ചിൽ തന്നെ പൂർത്തിയാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്. പ്രതിപക്ഷ നേതാവ് തുടർച്ചയായി നുണ പറയുന്നത് നിർത്തണം. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായി തീരുമാനമെടുക്കണം. സർക്കാർ ഈ നടപടികളിൽനിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government approaching hc on denying rice distribution

Next Story
മുഖ്യമന്ത്രിയെയും സ്പീക്കറെയും രക്ഷിക്കാൻ സിപിഎം ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്ന് രമേശ് ചെന്നിത്തല
The moderation of comments is automated and not cleared manually by malayalam.indianexpress.com