നൊബേൽ ജേതാവ്‌ മൈക്കിൾ ലെവിറ്റിനോട്‌ ക്ഷമ ചോദിച്ച് സർക്കാർ

കേരള സർവ്വകലാശാലയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാൻ സംസ്‌ഥാന സർക്കാരിന്റെ അതിഥിയായി എത്തിയതാണ്‌ ലെവിറ്റ്‌

Nobel laureate Michael Levitt, നൊബേൽ ജേതാവ്‌ മൈക്കിൾ ലെവിറ്റ്, Government apologizes, സർക്കാർ ക്ഷമ ചോദിച്ചു, iemalayalam, ഐഇ മലയാളം

കോട്ടയം: നൊബേൽ ജേതാവ്‌ മൈക്കിൾ ലെവിറ്റിനെ പണിമുടക്ക്‌ ദിവസം തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ക്ഷമ ചോദിച്ചു. കോട്ടയം ജില്ലാ കലക്ടർ നേരിട്ടെത്തിയാണ് അദ്ദേഹത്തോട് ക്ഷമ ചോദിച്ചത്‌. പണിമുടക്കിൽ തന്നെ തടഞ്ഞതിൽ പരാതിയില്ലെന്നും വിവാദങ്ങളിൽ താൽപര്യമില്ലെന്നും ലെവിറ്റ്‌ പ്രതികരിച്ചു. ലെ​വി​റ്റ് സ​ഞ്ച​രി​ച്ചി​രു​ന്ന ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ സം​ഭ​വം ഗൗ​ര​വ​കര​മാ​ണെന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ജി​ല്ലാ ക​ലക്ട​ർ പ്ര​തി​ക​രി​ച്ചു.

കേരള സർവകലാശാലയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാൻ സംസ്‌ഥാന സർക്കാരിന്റെ അതിഥിയായി എത്തിയതാണ്‌ 2013 ലെ രസതന്ത്ര നൊബേൽ ജേതാവ് ലെവിറ്റ്‌. വേമ്പനാട് കായലിൽ യാത്രയ്ക്കെത്തിയപ്പോഴാണ് ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പണിമുടക്കുകാർ തടഞ്ഞത്. തുടർന്ന് 2 മണിക്കൂറിനു ശേഷം യാത്ര വെട്ടിച്ചുരുക്കി അദ്ദേഹവും ഭാര്യയും കുമരകത്തേക്കു മടങ്ങി.

Read Also: കോഴിക്കോട് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ക്യാമ്പുകൾ ആരംഭിക്കും

സ​മ​രാ​നു​കൂ​ലി​ക​ൾ ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​നെ ബു​ധ​നാ​ഴ്ച ലെ​വി​റ്റ് നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. താ​ൻ കൊ​ള്ള​ക്കാ​രു​ടെ തോ​ക്കി​നു മു​ന്നി​ൽ പെ​ട്ട​പോ​ലെ​യാ​യി​രു​ന്നുവെന്നാ​ണു സംഭവത്തെക്കുറിച്ച് അദ്ദേഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. കാ​യ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​ട​യു​ന്ന​തു കേ​ര​ള ടൂ​റി​സ​ത്തി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​ണ്. ഇ​തു കേ​ര​ള​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽകും. സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യി​ട്ടും വി​ഐ​പി​യാ​യി​ട്ടും ഒ​രു മ​ണി​ക്കൂ​റോ​ളം ത​ന്നെ ത​ട​ഞ്ഞു​വ​ച്ചെ​ന്നും ലെ​വി​റ്റ് കു​റ്റ​പ്പെ​ടു​ത്തി. അതേസമയം, ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​ൽ പ​രാ​തി​യി​ല്ലെ​ന്ന നിലപാടിലാണ് ലെ​വി​റ്റ്.

ലെവിറ്റ്‌ സഞ്ചരിച്ച ഹൗസ്‌ബോട്ട്‌ തടഞ്ഞ സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. സംഭവം അപലപനീയമാണെന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government apologizes to nobel laureate michael levitt

Next Story
കോഴിക്കോട് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ക്യാമ്പുകൾ ആരംഭിക്കുംH1N1, എച്ച് 1എൻ 1, Anayamkunnu, ആനായംകുന്ന്, manipur virology institute, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com