scorecardresearch

'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്'; എംഎല്‍എമാര്‍ക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്

പ്രതിഷേധം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു

പ്രതിഷേധം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു

author-image
WebDesk
New Update
Kerala News Highlights: കേരള സര്‍വ്വകലാശാല സെനറ്റില്‍ സിപിഎം പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല; ഗവര്‍ണര്‍ക്കെതിരെ സിപിഎം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍. സഭയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ നടപടിയെ ബാധിക്കരുതെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണം. പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കൂടാതെ കണ്ണൂര്‍- കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ ഒപ്പിട്ടത് താല്‍പര്യമില്ലാതെയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത് ഭരണ-പ്രതിപക്ഷങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സഭയില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. പൊലീസ് നടപടിയ്‌ക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.എസ്.ശിവകുമാര്‍ ആരോപിച്ചു.

ശിവകുമാറിന്റെ പ്രസംഗത്തിനിടെ റാന്നി എംഎല്‍എ രാജു എബ്രഹാമിനെ സംസാരിയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. 'ശബരിമല സംരക്ഷിക്കണം' എന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ആദ്യം സീറ്റിലിരുന്ന് പ്രതിഷേധം അറിയിച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സീറ്റുകള്‍ ഉപേക്ഷിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പിന്നീടുള്ള പ്രതിഷേധം. പ്രതിഷേധം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

Advertisment

ശബരിമല സന്നിധാനത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് മെഗാഫോണ്‍ നല്‍കിയ പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. സന്നിധാനത്ത് പ്രതിഷേധം അക്രമാസക്തമായപ്പോള്‍ അനുയായികളെ നിയന്ത്രിക്കുന്നതിനായാണ് വത്സന്‍ തില്ലങ്കേരിക്ക് പൊലീസ് മെഗാഫോണ്‍ നല്‍കിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

52 വയസ്സുള്ള സ്ത്രി ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധം അക്രമാസക്തമായി. ഇതോടെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുമാണ് പൊലീസ് വത്സന്‍ തില്ലങ്കേരിക്ക് മെഗാഫോണ്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷം ആര്‍എസ്എസ് -ബിജെപി നേതാക്കള്‍ക്ക് കൂടൂതല്‍ പരിഗണന ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചത്. കോണ്‍ഗ്രസ് അംഗം അനില്‍ അക്കരയാണ് ചോദ്യം ഉന്നയിച്ചത്.

P Sadasivam Kerala Legislative Assembly Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: