ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി മെറ്റൽ കൊണ്ടുവന്ന ട്രെയിനാണ് പാളം തെറ്റിയത്. ഇതേത്തുടർന്ന് ആലപ്പുഴ വഴിയുളള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

കായംകുളം-എറണാകുളം മെമു, ആലപ്പുഴ-കണ്ണൂര്‍ ഇന്റര്‍സിറ്റി, ഹാപ്പ- തിരുനെല്‍വേലി തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. മെമു അമ്പലപ്പുഴ സ്‌റ്റേഷനിലാണ് പിടിച്ചിട്ടിരിക്കുന്നത്‌. ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകി. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: പിഎസ്‌സി കോച്ചിങ് സെന്ററുകളിൽ പഠിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും, വിജിലൻസ് കണ്ടെത്തൽ

ഉച്ചയ്ക്കു 2.30 ഓടെയാണ് സംഭവം. അമ്പലപ്പുഴ സ്റ്റേഷനു സമീപത്തുവച്ചാണ് പാളം തെറ്റിയത്. ട്രെയിൻ ട്രാക്കിൽനിന്നും തെന്നിമാറുകയായിരുന്നു. സംഭവത്തിനുപിന്നാലെ ട്രാക്കിൽ ചെറിയ വിളളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.