/indian-express-malayalam/media/media_files/2025/11/28/kalamaserry-train-accident-2025-11-28-17-12-38.jpg)
കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിൻറെ ദൃശ്യങ്ങൾ
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്.
Also Read:'ഡിറ്റ് വാ' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മത്സ്യബന്ധനത്തിനു വിലക്ക്
ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.വൈകിട്ട് 5.30-ഓടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ ആകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Also Read:ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യ ഹർജി നൽകി
അതേസമയം,വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു. വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസർഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.
Also Read:ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്കൗട്ട് നോട്ടീസ്, എംഎൽഎ ഒളിവിലെന്ന് സൂചന
കഴിഞ്ഞയാഴ്ച്ച കോഴിക്കോട് വന്ദേഭാരത് ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. ഹമീദിന് കേൾവിക്കുറവുണ്ടായിരുന്നു. വീട്ടിൽ നിന്നിറങ്ങി ചക്കുംകടവ് വച്ച് റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
Read More:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us