scorecardresearch

ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; അഞ്ച് ട്രെയിനുകൾ റദ്ദാക്കി

രണ്ടു മണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്

രണ്ടു മണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്

author-image
WebDesk
New Update
Change in train timings, Jan Shatabdi express, Maveli express, Rajya Rani express, Amrita express

പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഇന്റർസിറ്റി അടക്കം അഞ്ച് ട്രെയിനുകളാണ് റദ്ദാക്കിയത്. ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326), നിലമ്പൂർ- കോട്ടയം എക്സ്പ്രസ്സ്(16325), ഗുരുവായൂർ- എറണാകുളം എക്സ്പ്രെസ്(06439).

Advertisment

ഇന്ന് രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം-പുണെ എക്‌സ്പ്രസി (22149)ന്റെ സമയം മാറ്റിയിട്ടുണ്ട്. രാവിലെ 8.15നായിരിക്കും ഈ ട്രെയിൻ പുറപ്പെടുക.

ഇന്നലെ രാത്രി 10.20ഓടെയാണ് സംഭവം. പാലക്കാട് നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ആലുവ റെയിൽവേ സ്റ്റേഷനിലെ പ്രധാന ട്രാക്കിൽ നിന്ന് മൂന്നാം ലൈനിലേക്ക് മാറുന്നതിനിടയിലാണ് പാളം തെറ്റിയത്. രണ്ടു ബോഗികൾ പാളത്തിൽ നിന്നും തെന്നിമാറി. ആർക്കും പരുക്കില്ല.

അപകടത്തെ തുടർന്ന് മൂന്ന് മണിക്കൂർ ട്രാക്കിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രണ്ടു മണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

Advertisment

Also Read: കോവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: