കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്ന് ബാഗുകളിലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. അന്താരാഷ്ട്ര ടെര്‍മിനലിലെ ലേഡീസ് ടോയിലറ്റില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ആദ്യം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയതായി കസ്റ്റംസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് സ്വര്‍ണം കണ്ടത്തിയത്. ആരാണ് ഈ സ്വര്‍ണം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ആരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമാവുകയുളളു. ടോയിലറ്റില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തി. ഇതിന് ശേഷമാണ് എത്തിഹാദ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോഗ്രാം സ്വര്‍ണവും പിടികൂടിയത്.

അബൂദാബിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം കസ്റ്റം നടത്തിയ പരിശോധനയിലാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ക്ക് ടോയിലറ്റില്‍ നിന്ന് ലഭിച്ച് സ്വര്‍ണത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇത് കൂടാതെ തൊടുപുഴ സ്വദേശിയില്‍ നിന്ന് കാല്‍കിലോ സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.