scorecardresearch

സ്വപ്‌നയുടെ കോൾ ലിസ്റ്റിൽ കെ.ടി.ജലീലും; സ്‌ക്രീൻഷോട്ട് പുറത്തുവിട്ട് മന്ത്രി

എല്ലാ അന്വേഷണങ്ങളെയും പൂർണമായി സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി.ജലീൽ

എല്ലാ അന്വേഷണങ്ങളെയും പൂർണമായി സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി.ജലീൽ

author-image
WebDesk
New Update
KT Jaleel Minister Swapna Suresh

മലപ്പുറം: സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും മന്ത്രി കെ.ടി.ജലീൽ. സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

Advertisment

"റംസാൻ റിലീഫ് ഭക്ഷ്യകിറ്റുകൾ നൽകുന്ന പതിവുണ്ട്. യുഎഇ കോൺസുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വർഷവും നടക്കുന്നുണ്ട്. ഇത്തവണ ലോക്ക്‌ഡൗണ്‍ സമയമായതിനാൽ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിളിക്കാനാണ് യുഎഇ കോൺസൽ ജനറൽ എനിക്ക് നിർദേശം നൽകിയത്. യുഎഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ച് മാത്രമാണ് സ്വപ്‌നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങൾക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ട്. യുഎഇ കോൺസൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് സ്വപ്‌ന. യുഎഇ കോൺസൽ ജനറൽ എനിക്ക് അയച്ച സന്ദേശങ്ങളടക്കം കയ്യിലുണ്ട്. മറ്റ് വിഷയങ്ങളിലെല്ലാം അന്വേഷണം നടക്കട്ടെ. എൻഐഎ അന്വേഷിക്കട്ടെ, ഒരുകാര്യത്തിലും എനിക്ക് ഭയമില്ല" കെ.ടി.ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ; എന്തൊരു പ്രഹസനമാണെന്ന് മലയാളികൾ

കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. സ്വപ്‌ന സുരേഷിനെ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്റലിജൻസിനു വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

ശിവശങ്കറിന്റെ മൊഴിയെടുക്കുന്നു

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊഴിയെടുക്കൽ തുടരുകയാണ്. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു.

ഇന്ന് വെെകീട്ട് നാല് മണിക്കുശേഷമാണ് മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നൽകി പത്ത് മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ വീടിന്റെ പിൻവശത്തുള്ള വാതിലിലൂടെ ശിവശങ്കർ പുറത്തിറങ്ങുകയും ചോദ്യം ചെയ്യലിനു കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയും ചെയ്‌തു. ചോദ്യം ചെയ്യൽ ആരംഭിച്ചതായാണ് വിവരം.

Read Also: സച്ചിന്റെ ‘വിക്കറ്റ്’ വീണു; ബൽറാമിനെ ട്രോളി അൻവർ

സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും ശിവശങ്കറിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിവശങ്കറിൽ നിന്നു വിശദമായി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്, സ്വപ്‌ന സുരേഷ് എന്നിവർ ശിവശങ്കറുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി വിവരമുണ്ട്. സരിത്തുമായി പലപ്പോഴും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ശിവശങ്കർ സംസാരിച്ചതായാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രധാന വിഷയം സരിത്തുമായും സ്വപ്‌നയുമായും യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ബന്ധപ്പെട്ടതാണ്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായി സ്വപ്‌ന ബന്ധപ്പെട്ടിരിക്കുന്നത് സ്വർണം വരുന്ന ദിവസമാണ്. ശിവശങ്കറുമായും അറ്റാഷെയുമായും സരിത്തിനും സ്വപ്‌ന സുരേഷിനും അടുത്ത ബന്ധമുണ്ടെന്നാണ് ഫോൺ രേഖകളിൽ നിന്നു വ്യക്തമാകുന്നത്.

Kt Jaleel Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: