Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

സ്വർണക്കടത്ത് കേസ്: മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

മൊഴിയുടെ പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി

Swapna Suresh Thiruvanathapuram Gold Smuggling

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നുമുള്ള കസ്റ്റംസിന്റെ നിലപാട് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു.

മൊഴിയുടെ പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. മൊഴിയുടെ പകർപ്പ് കിട്ടാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക സാമ്പത്തീക കോടതി ഈ ആവശ്യം നേരത്തെ നിരസിച്ചിരുന്നു.

നേരത്തെ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് വിവാദമായിരുന്നു. മൊഴിയിലെ അനിൽ നമ്പ്യാരുമായുള്ള ഭാഗമാണ് ചോർന്നത്. മൊഴിയുടെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling kerala high court rejected swapna application

Next Story
ലൈഫ് മിഷൻ അഴിമതി കേസ്: ശിവശങ്കറിനെ പ്രതിചേർത്ത് വിജിലൻസ്sivasankar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express