മലപ്പുറം: സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഒരാള്‍ പിടിയിലായതായാണ് സൂചന. ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടിയാണ് ആക്രമണമുണ്ടായത്. വാഹനത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്.

Read More: ആംബുലൻസ് പീഡനം: ആരോടും പറയരുതെന്ന് അഭ്യർഥിച്ചു, പ്രതിയുടെ ശബ്‌ദം റെക്കോർഡ് ചെയ്‌തു

കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് സാരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വാഹനത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.