തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനം. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഈ മാസം അവസാനം ധനബില്ല് പാസാക്കാൻ ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിന് മുമ്പ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകാനാണ് യുഡിഎഫ് നീക്കം.

സ്പീക്കർക്കെതിരെ പ്രമേയം പാസാക്കാനും യുഡിഎഫ് തീരുമാനിച്ചു. കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യം.

Read Also: സ്വർണ്ണക്കടത്തിൽ യുഡിഎഫ് നേതാക്കൾക്ക് പങ്കില്ലെന്ന് പ്രവചിക്കാനാവില്ല: കെ.സുധാകരൻ

സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനുളള തീരുമാനമെടുത്തത് യുഡിഎഫ് ഒറ്റക്കെട്ടായാണെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. കള്ളക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. കള്ളക്കടത്ത് കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. എന്നിട്ടും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് ബെഹനാൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.