/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: കൊച്ചി തുറമുഖം വഴി ഏഴേകാൽ കോടിയുടെ സ്വർണം കടത്തിയ കേസിൽ മൂന്ന് പ്രതികളുടെ കോഫെ പോസ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. ക്ലിയറിങ് ഏജൻസി ജീവനക്കാരായ ബിജു വി. ജോയ്, മുഹമ്മദലി, എസ്. എസ്. അബ്ദുള്ള എന്നിവരുടെ തടങ്കലാണ് റദ്ദാക്കിയത്.
കോഫെ പോസ ബോർഡിൻ്റെ ഉത്തരവിനെതിരെ പ്രതികളുടെ ഭാര്യമാർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ്നിയാസും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്.
പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡിആർഐ എതിർത്തിരുന്നില്ലന്നും പിന്നീട് സ്വർണ്ണക്കടത്ത് ആവർത്തിക്കുമെന്നും ആരോപിച്ച് തടങ്കലിലാക്കിയത് നിയമ വിരുദ്ധമാണന്നും ചുണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹർജി.
കോഫെ പോസ ഉത്തരവിനാധാരമായ രേഖകൾ പ്രതികൾക്ക് നൽകാതിരുന്നത് നിയമപരമല്ലന്ന് കോടതി വിലയിരുത്തി. കണ്ടെയ്നറിൽ ഒളിച്ചു കടത്തിയ സ്വർണം രഹസ്യവിവരത്തെ തുടർന്ന് 2021 ഏപ്രിൽ 20നാണ് ഡിആർഐ പിടികൂടിയത്.
Also Read: വാരണാസി സ്ഫോടനക്കേസ്: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.